Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അഗ്രി സ്റ്റാക്ക് കര്‍ഷക രജിസ്‌ട്രേഷന് അവസരം

അഗ്രി സ്റ്റാക്ക് കര്‍ഷക രജിസ്‌ട്രേഷന് അവസരം

 
മയ്യില്‍:   കര്‍ഷകരുടെ  സമ്പൂര്‍ണ വിവരങ്ങള്‍
 നല്‍കുന്ന  അഗ്രി സ്റ്റാക്ക് കര്‍ഷക രജിസ്‌ട്രേഷന് കൃഷി ഭവനുകള്‍ സൗകര്യമൊരുക്കുന്നു. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് സംശയ നിവാരണത്തിനും രജിസ്‌ട്രേഷനും അവസരമൊരുങ്ങുന്നത്. കേന്ദ്രങ്ങളും തീയ്യതിയും  എന്ന ക്രമത്തില്‍. രാവിലെ 10.30 മുതല്‍ വൈകീട്ട് നാല് വരെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക.  പാവന്നൂര്‍മെട്ട വാണിവിലാസം വായനശാല, 14,വാരച്ചാല്‍ ബ്രില്ല്യന്റ് വായനശാല-16,വടുവന്‍കുളം എന്‍. നാരായണന്‍ സ്മാരക വായനശാല-18,  കുറ്റിയാട്ടൂര്‍ കൃഷിഭവന്‍-20, വെങ്ങാറമ്പ് കുറ്റിയാട്ടൂര്‍ സര്‍വീസ് സഹകരണ ബേങ്കിനു സമീപം-22, ചെക്കിക്കുളം കൃഷ്ണപ്പിള്ള വായനശാല-23,  പഴശ്ശി എല്‍.പി. സ്‌കൂള്‍-25.കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, ഭൂനികുതി രസീത്,  ആധാറുമായി ബന്ധിപ്പിച്ച് മൊബൈല്‍ ഫോണ്‍ എന്നിവയുമായി എത്തണമെന്ന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍ അറിയിച്ചു.

0/Post a Comment/Comments