കുറ്റിയാട്ടൂര്‍ നെയ്യമൃത് സംഘം കൊട്ടിയൂരേക്ക് പുറപ്പെട്ടു
മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യ് നിറച്ച കലശപ്പാത്രവുമായി കുറ്റിയാട്ടൂര്‍ പാതിരിയാട് നെയ്യമൃത് സംഘം പുറപ്പെട്ടു. തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ വേടിയേര ചന്ത്രോത്ത് വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് ഓംകാര മന്ത്രമോതി കാല്‍നടയായി യാത്ര തിരിച്ചത്. തമ്മേങ്ങാടന്‍, വേടിയേര, ചന്ത്രോത്ത്, താഴെ ഒടവര, മീത്തല ഒടവര തറവാടുകളിലെ താവഴികളിലുള്ളവരാണ് പാതിരിയാട നെയ്യമൃത് സംഘത്തിലുള്ളത്. ചാവശ്ശേരി, മണത്തണ എന്നിവിടങ്ങളില്‍ വിശ്രമിച്ച് 28-ന് കൊട്ടിയൂരിലെത്തും.

Post a Comment