Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  മയ്യിലില്‍ ദുരന്തനിവാരണ മുന്നൊരുക്ക നടപടികള്‍ തുടങ്ങി
20hari13മയ്യില്‍ പഞ്ചായത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ടുള്ള വിവിധ വകുപ്പുകളുടെ യോഗം പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ഡ ഉദ്ഘാടനം ചെയ്യുന്നു
മയ്യില്‍:  മഴക്കാലത്തെ ദുരന്തനിവാരണത്തിനുള്ള മുന്നോടിയായി മയ്യില്‍ പഞ്ചായത്തില്‍  വിവിധ വകുപ്പുകളുടെ സംയുക്തയോഗം നടത്തി. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.വി.ശ്രീജിനി അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ഷജിത്കുമാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹഫ്‌നിസ ഹനീഫ് എന്നിവര്‍ ക്ലാസ്സെടുത്തു.  പഞ്ചായത്ത് അസി. സെക്രട്ടറി കെ.ദിവാകരന്‍,ഡോ.ഗാന,  ഹെല്‍ത്ത് നഴ്‌സുമാരായ കെ.ബീന, കെ.അനിത എന്നിവര്‍ സംസാരിച്ചു. ആരോഗ്യ ജാഗ്രത എന്ന പേരില്‍ മുന്നൊരുക്ക  കലണ്ടറും തയ്യാറാക്കി.

0/Post a Comment/Comments