Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിലെ 1972-73 ബാച്ച് അഞ്ചാം ക്ലാസ് വിദ്യാർഥി സംഗമം നടന്നു

നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിലെ 1972-73 ബാച്ച് അഞ്ചാം ക്ലാസ് വിദ്യാർഥി സംഗമം നടന്നു

മയ്യിൽ:- സൗഹൃദത്തിന്റെ മധുര സ്മരണകൾ പുതുക്കി സഹപാഠികൾ വീണ്ടും സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിലെ 1972-73 ബാച്ച് അഞ്ചാം ക്ലാസ് പൂർവ്വവിദ്യാർത്ഥികളുടെ സംഗമമാണ് പഴയകാല ഓർമ്മകളെ ഉണർത്തിക്കൊണ്ട് വിദ്യാലയ മുറ്റത്ത് അരങ്ങേറിയത്. അരനൂറ്റാണ്ടിലധികം മുൻപ് ഒന്നിച്ച് പഠിച്ചിറങ്ങിയ കൂട്ടുകാർ, കാലമേൽപ്പിച്ച മാറ്റങ്ങളോടെയെങ്കിലും സൗഹൃദത്തിന്റെ മാറ്റ് ഒട്ടും കുറയാതെ ഒത്തുചേർന്നു.കുട്ടിക്കാലത്തെ ക്ലാസ്സ് മുറിയിലെ കുസൃതികളും, വിദ്യാലയ ഓർമ്മകളും പങ്കുവെച്ചപ്പോൾ മുതിർന്ന പൗരന്മാരെന്ന പദവി മറന്ന് എല്ലാവരും വീണ്ടും പഴയ അഞ്ചാം ക്ലാസുകാരായി മാറി. സഹപാഠികൾക്കൊപ്പം ചേരാൻ മക്കളും പേരമക്കളുമായാണ് തങ്ങൾ പഠിച്ച സ്കൂളിൽ എത്തിയത്.

സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന സംഗമം മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.രമേശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ.വി വേലായുധൻ അധ്യക്ഷത വഹിച്ചു. വിടപറഞ്ഞുപോയവർക്ക് ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി. പി.എം വത്സല കണക്കുകൾ അവതരിപ്പിച്ചു. ടി എം നാരായണൻ, സജീഷ്മ ടി, എൻ കെ രാജൻ, എം വേലായുധൻ, കോമളം തുടങ്ങിയവർ ആശംസകളർപ്പിച്ചു. കെ.എൻ പങ്കജവല്ലി സ്വാഗതവും എ.നളിനി നന്ദിയും പറഞ്ഞു. തുടർന്ന് സഹപാഠികളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.



0/Post a Comment/Comments