കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് പ്രസിഡന്റായി ചുമതലയേറ്റ പി.പി സിദ്ദിഖിന്റെ അധ്യക്ഷതയിൽ വ്യാപാര ഭവനിൽ ചേർന്ന യൂണിറ്റ് ഭരണസമിതി യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് മയ്യിലിന്റെ വികസന പ്രമേയം അവതരിപ്പിച്ചു മയ്യിൽ വഴി കടന്നുപോകുന്ന നിർദ്ദിഷ്ട എയർപോർട്ട് റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കുക
വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാൻ ഉപയുക്തമായ രീതിയിൽ മയ്യിൽ ടൗണിൽ ടൗൺ സ്ക്വയർ സ്ഥാപിക്കുക, മയ്യിൽ വഴി ബാംഗ്ലൂർ, തിരുവനന്തപുരം ഉൾപ്പെടെ ദീർഘദൂര ബസ് പെർമിറ്റുകളും,മയ്യിലിന്റെ രാത്രി കാല യാത്രാക്ലേശങ്ങൾക്ക് പരിഹാരമായി KSRTC ബസ്സ് റൂട്ടും അനുവദിക്കുക എന്നീ ആവശ്യങ്ങളിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് പ്രവർത്തകസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.പി അബ്ദുൽ ഗഫൂർ, ഷറഫുദ്ദീൻ പി എന്നിവർ സംസാരിച്ചു...

Post a Comment