Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം 19-ന്

കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം 19-ന്

കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ മഹാശിവക്ഷേത്രത്തിലെ  പ്രതിഷ്ഠാദിനാഘോഷം 19-ന് നടത്തും. തന്ത്രി പൂന്തോട്ടത്തില്‍   പുടയൂരില്ലത്ത് പാണ്ഡുരംഗന്‍  നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.  19-ന് രാവിലെ ആറിന് വിശേഷാല്‍ പൂജകള്‍. 7.30 ന് സഹസ്രനാമ ജപം, 8.30-ന്  നവകവും ഉച്ചപൂജയും.  പത്തിന് ആയിരം കുടം അഭിഷേകം. 11-ന് സിദ്ധാര്‍ഥ് കുറ്റിയാട്ടൂരിന്റെ പ്രഭാഷണം.  വൈകീട്ട് ആറിന് ദീപാരധന.  തുടര്‍ന്ന് സര്‍വ ഐശ്വര്യ പൂജ.  രാത്രി ഏഴിന് നിറമാല. എട്ടിന്  തിരുവാതിരക്കളി.  തുടര്‍ന്ന് നൃത്താര്‍ച്ചന.  പത്തിന്  സത്കല മ്യൂസിക്‌സ് അവതരിപ്പിക്കുന്ന കരോക്കേ ഗാനമേള.

0/Post a Comment/Comments