Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു: നടപടി 15 മുതൽ

മയ്യിൽ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു: നടപടി 15 മുതൽ

എം.കെ ഹരിദാസൻ

മയ്യിൽ: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മയ്യിൽ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരത്തിനായി നിർദ്ദേശം. പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് വാഹന പാർക്കിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. വാഹന ഉടമകളുടെ അശ്രദ്ധയോടെയും അശാസ്ത്രീയവുമായ  പാർക്കിംഗും, ഫുട്പാത്തുകളിൽ വാഹനങ്ങൾ കയറ്റി വെക്കുന്നതും ഇനി ഉണ്ടാകില്ല. ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും, തിരക്കേറിയ സമയങ്ങളിൽ കടകളിൽ പലചരക്ക് കയറ്റിയിറക്കുന്നത് നടത്തുന്നതും, ബസ്സുകൾ അനുവദനീയമല്ലാത്ത സ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഉൾപ്പെടെയുള്ളവയും നിർത്തലാക്കാനാണ് ആലോചന. ടൗണിൽ എത്തിച്ചേരുന്നവർക്ക് സുരക്ഷിതമായ കാൽനടയാത്ര പോലും സാധിക്കാത്തത് വലിയ ചർച്ചയായിരുന്നു.  

പ്രധാന നിർദ്ദേശങ്ങൾ

  • ടൗണിലെ സിതാര ഫർണിച്ചർ മുതൽ മയ്യിൽ കാഞ്ഞിരോട് റോഡ് വരെയുള്ള പ്രധാന റോഡിൽ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ (ടൂ വീലർ ഉൾപ്പെടെ) പാർക്കിംഗ് അനുവദിക്കുന്നതല്ല.
  • വേളം അമ്പലം റോഡിൽ  മിൽക്ക് സൊസൈറ്റി വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.
  • മയ്യിൽ കാഞ്ഞിരോട് റോഡിൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും ഇനി പാർക്കിംഗ് അനുവദിക്കില്ല.
  • ബസ്റ്റാൻഡ് റോഡിൽ ബസ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ ഇരുവശങ്ങളിലെയും പാർക്കിങ്ങ് പാടില്ല.
  • ബസ്റ്റാൻഡിലെ ടാക്സി ഒഴികെയുള്ള വാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കണം.
  • ഓഫീസ് ആവശ്യങ്ങൾക്കും മയ്യിൽ ടൗണിൽ എത്തിച്ചേരുന്നവർക്ക് മുകളിൽ നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിൽ പരമാവധി 30 മിനിറ്റ് വരെ കാര്യനിർവഹണത്തിന് വേണ്ടി വാഹനങ്ങൾ നിർത്തിയിടാവുന്നതാണ് ഇതിൽ കൂടുതൽ സമയം വാഹന പാർക്കിങ്ങ് ആവശ്യമുള്ളവർ നിർദ്ദേശിക്കപ്പെട്ട അതിർത്തിക്കും അപ്പുറമുള്ള റോഡരികിലോ മയ്യിൽ ടൗണിൽ മുല്ലക്കൊടി കോ ഓപ്പറേറ്റീവ് ബാങ്കിന് പിൻവശത്തായി ഏർപ്പെടുത്തിയ വിശാലമായ പ്രൈവറ്റ് പാർക്കിംഗ് സൗകര്യമോ ഉപയോഗപ്പെടുത്താവുന്നതാണ്. വാഹനങ്ങളുടെ യു ടേൺ ആവശ്യമുള്ള, സിതാര ഫർണിച്ചർ കടയുടെ മുൻവശം (ഇരു ഭാഗത്തും)
  • മയ്യിൽ പോലീസ് സ്റ്റേഷന്റെ മുൻഭാഗം, ഹൈസ്കൂൾ ജംഗ്ഷൻ, കാഞ്ഞിരോട് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ താൽക്കാലിക പാർക്കിംഗ് അനുവദിക്കുന്നതല്ല.
  • മയ്യിൽ സി ആർ സി കവലക്ക് മുന്നിലുള്ള അനധികൃത ബസ്റ്റോപ്പിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.
  • ഫൂട് പാത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നതും, അനധികൃത പാർക്കിംഗ് തടയുന്നതിനും കർശന നിയമ നടപടികൾ പോലീസും വാഹന ഗതാഗത വകുപ്പും ചേർന്ന് നടപടിയെടുക്കും. 15 മുതൽ നടപ്പിലാക്കപ്പെടുന്നതാണ്.
  • ട്രാഫിക്ക് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുമെന്ന് മയ്യിൽ പഞ്ചയത്ത് അധികൃതർ, പോലീസ് എന്നിവർ അറിയിച്ചു.

0/Post a Comment/Comments