ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ, മലബാർ കാൻസർ കെയർ സൊസൈറ്റി, NSS യൂണിറ്റ് 79,ITM കോളേജ്, മയ്യിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ക്യാൻസർ നിയന്ത്രിത ഗ്രാമം' പദ്ധതി വോളണ്ടിയേഴ്സ് ട്രെയിനിങ് പ്രോഗ്രാം ITM കോളേജ് MBA ഹാളിൽ ശ്രീ ഡി .കൃഷ്ണനാഥ പൈ (ഫൗണ്ടർ & പ്രസിഡന്റ് മലബാർ കാൻസർ കെയർ സൊസൈറ്റി) ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ഹർഷ ഗംഗാധരൻ വോളണ്ടിയേഴ്സിനും സ്റ്റുഡന്റ്സിനും ക്ലാസ് എടുത്തു..
ലയൺ എ കെ രാജ്‌മോഹൻ (ചെയർമാൻ ക്യാൻസർ നിയന്ത്രിത ഗ്രാമം പദ്ധതി, ലയൺസ് ക്ലബ് ഓഫ് മയ്യിൽ) പദ്ധതി വിശദീകരണം നടത്തി. ശ്രീ ശ്രാവൺ (NSS കോർഡിനേറ്റർ ITM കോളേജ്) സ്വാഗതം പറഞ്ഞ യോഗത്തിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി കെ വാണിദേവി, ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ ചാർട്ടർ പ്രസിഡന്റ് ലയൺ പി കെ നാരായണൻ, ആശ വർക്കർ ശ്രീമതി ശ്രീജ, ലയൺ ബാബു പണ്ണേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Post a Comment