Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 ഈ അമ്മയുടെ കണ്ണീരൊപ്പാനാകുമോ, ഇനിയെങ്കിലും
കണ്ണീര്‍ക്കടലിലാണ് ഈ അമ്മയും മകനും.
എം.കെ.ഹരിദാസന്‍
 പടം.25hari20 മയ്യില്‍ നിരന്തോട് അരയിടത്തുചിറയിലെ ചെറിയാണ്ടി രഞ്ജിനിയും ദേവതാരുവും
മയ്യില്‍:   മകന്‍ വലുതാകുന്നതോടോപ്പം കണ്ണീരും കനക്കുകയാണ്  ഒരമ്മയുടെ. സ്വന്തമായി വീടില്ലാത്ത മയ്യില്‍ പഞ്ചായത്തിലെ നിരന്തോട് വാര്‍ഡിലെ ചെറിയാണ്ടി രജനി  സെറിബ്രല്‍ പാള്‍സിയോടെ ജനിച്ച മകന്  ആവശ്യമുള്ള അനുകൂലനങ്ങള്‍ ഒന്നും ചെയ്യാനാകാതെ സദാ കണ്ണീരിലാണ് കഴിയുന്നത്.   ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിയായ ദേവതാരുവും സഹനത്തിന്റെ പാതയിലാണ്.  മലമൂത്ര വിസര്‍ജ്ജനത്തിനുള്‍പ്പെടെ വലിയ പ്രയാസത്തിലായതോടെ ഇനിയെന്തു ചെയ്യും എന്ന നിലയിലെത്തിയിരിക്കയാണിവര്‍. പഴയ ഒറ്റ നില വീട്ടില്‍  രജനിയുടെ അമ്മയും സഹോദരിയുടെ കുടുംബവുമുണ്ട്. അമ്പത് കിലോവിലധികം ഭാരമുള്ള മകനെയും എടുത്ത്  വിദ്യാലയത്തിലേക്ക് പോകുന്ന രജനിയുടെ യാത്രയില്‍  ഒറ്റ ലക്ഷ്യമേ ഉള്ളു....മകന് മതിയായ വിദ്യാഭ്യാസം നല്‍കണം. മകനായി വീട്ടില്‍ നിന്ന്  റോഡിലേക്കെത്താന്‍ നല്ലൊരു പാത,സമഗ്ര ശിക്ഷ പദ്ധതി വഴി ലഭിച്ച   ഇലക്ട്രിക് വീല്‍ ചെയര്‍ കടന്നു പോകാന്‍ പറ്റുന്ന എല്ലൈ സൗകര്യവുമുള്ള  ടോയ്‌ലറ്റ എന്നിവക്കായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ എല്ലാം നിഷ്ഫലമായിരിക്കയാണ.്  മുഴുവന്‍ സമയ പരിചരണം ഏഴശ്യമുള്ളതിനാല്‍ രജനിക്ക് ജോലിക്ക് പോകാനും പറ്റുന്നില്ല.
ബുദ്ധിപരമായി വലിയ പ്രയാസമില്ലാത്ത  ദേവതാരുവിന്  സ്വന്തമായി വീല്‍ ചെയര്‍ ഓടിച്ച് പോകാനാകും. എന്നാല്‍ ഇതിനായി വീട്ടിലേക്കുള്ള നല്ലൊരു പാത പോലുമില്ല. പഠിക്കാനേറെ ആഗ്രഹമുള്ള ദേവതാരുവിന് നല്ലൊരു മേശയോ കസേരയോ പഠനമുറിയോ ആരെങ്കിലും ലഭ്യമാക്കിയിരുന്നെങ്കില്‍  ഇവര്‍ക്ക് വലിയ സഹായമാകും. ദേവതാരുവിന്റെ അച്ചന്‍ പി. രാധാകൃഷ്ണന്‍ ഡ്രൈവറായിരുന്നു.ഇപ്പോള്‍ ജോലിയില്ല. സഹോദരി  നന്ദന പത്താം തരം വിദ്യാര്‍ഥിനിയാണ്.  വീട്ടില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള അനൂകൂലനങ്ങള്‍ നടപ്പിലാക്കുകയാണ് ഇവരുടെ അടിയന്തിര ആവശ്യം. ഫോണ്‍: 8848263571

0/Post a Comment/Comments