കുറ്റിയാട്ടൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് യൂണിറ്റ് സാഹിത്യ വേദി പുസ്തകാസ്വാദനവും അനുമോദനവും നടത്തി. ലേഖന മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.ആര്‍. കുറ്റിയാട്ടൂരിനെ സംസ്ഥാന കൗണ്‍സിലര്‍ എം. ജനാര്‍ദ്ധനന്‍ അനുമോദിച്ചു. ആത്രേയകം നോവലിനെ അധികരിച്ച് ബാബു അരിയേരി പ്രഭാഷണം നടത്തി. വി. മനോമോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.പത്മനാഭന്‍, സി.രാമകൃഷ്ണന്‍, കെ.പി. വിജയന്‍, കെ.രാമകൃഷ്ണന്‍, പി.കെ.രാധാമോഹന്‍, കെ. കേശവന്‍, കെ.വി.ചന്ദ്രന്‍, കെ.കെ.ചന്ദ്രന്‍, സി. ബാലഗോപാലന്‍, സി.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment