ഇടക്ലവൻ കോറോത്ത്കുടുംബ സംഗമം
മയ്യിൽ: കയരളം ഇടക്ലവൻ കോറോത്ത് അമ്മുക്കുട്ടി അമ്മ - കൈപ്രവൻ നാരായണൻ നായർ എന്നിവരുടെ കുടുംബത്തിലെ അഞ്ച്തലമുറയിൽപ്പെട്ടവരുടെകുടുംബസംഗമം നടത്തി. സംഗമം ഉത്ഘാടനവും, മുതിർന്നവരെ ആദരിക്കൽച്ചടങ്ങും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉത്ഘാടനം ചെയ്തു. ഇ.പി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കയരളം രസന്ധനയിൽ മുതിർന്ന അംഗമായ ഇ.കെ നാരായണൻ നമ്പ്യാരും , ഇ.കെ.രമണിയും ചേർന്ന് കുടുംബാംഗങ്ങൾക്ക് വിഷു കൈനീട്ടം വിതരണം നടത്തി. കുടുംബാംഗങ്ങളുടെ പഴയകാല അനുഭവങ്ങളും, പരിചയപ്പെടുത്തലും റിപ്പോർട്ടിങ്ങ് എന്നിവ ഇ.കെ മധു നിർവ്വഹിച്ചു .ഏറ്റവും മുതിർന്ന അംഗവും ഗുരുനാഥനുമായ ഇ.കെ.ബാലകൃഷ്ണൻ നമ്പ്യാരെ പൊന്നാട അണിയിച്ചു കൊണ്ടാണ് ആദരിക്കൽച്ചടങ്ങ് തുടങ്ങിയത്. സംഗമത്തിൽ പി.വി. സന്തോഷ് സ്വാഗതം പറഞ്ഞു. അമ്മുക്കുട്ടി അമ്മയുടെ കൊച്ചു മകനായ ഗായകൻ സജിത്ത് നമ്പ്യാരുടെ നേതൃത്വത്തിൽ ഗാനാലാപനവും, കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Post a Comment