Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലില്‍ അക്രമം പടരുന്നു: ശിഹാബ് തങ്ങള്‍ സൗധവും തകര്‍ത്തു

മയ്യിലില്‍ അക്രമം പടരുന്നു: ശിഹാബ് തങ്ങള്‍ സൗധവും തകര്‍ത്തു

മയ്യില്‍: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മയ്യില്‍ പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങള്‍ നിലക്കുന്നില്ല. മയ്യില്‍ നിരത്തുപാലത്തിനു സമീപത്തെ ശിഹാബ് തങ്ങള്‍ സ്മാരക സൗധം, മയ്യില്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി എന്നിവ തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടയൊണ് സംഭവം. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ ലൈറ്റ് തെളിച്ചപ്പോഴാണ് കമ്പിപ്പാരകളും മറ്റുമായെത്തിയ മൂന്നു പേര്‍ ഓടി ഇരുളിലേക്ക് മറഞ്ഞതെന്ന പരിസര വാസികള്‍ പറഞ്ഞു. വാതില്‍ ഡോര്‍, ജനാലകള്‍, സ്തൂപം, ജനലിന്റെ ഗ്ലാസ്സുകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തിട്ടുണ്ട്. കയരളം ഒറപ്പടി, മയ്യില്‍ ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ കൊടി മരങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നേിവയും നശിപ്പിച്ചു. മയ്യില്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

0/Post a Comment/Comments