Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണിവെക്കാന്‍ പൊട്ടുവെള്ളരിയുമായി പഴശ്ശിയിലെ യുവാവ്

കണിവെക്കാന്‍ പൊട്ടുവെള്ളരിയുമായി പഴശ്ശിയിലെ യുവാവ്

മയ്യില്‍: വിഷുക്കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ് കണിവെള്ളരി. വിഷുവിനെ വരവേല്‍ക്കാന്‍ പൊന്‍ നിറമുള്ള  കണിവെള്ളരി  വിളവെടുപ്പിന് ഒരുങ്ങുകയാണ് കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ  വിളയാട മൂലയില്‍ എം.സി. വിനോദ്. കോഴിക്കോട്  സന്ദര്‍ശനത്തിനിടെ  വാങ്ങിയ പൊട്ടുവെള്ളരി വിത്തില്‍ നിന്നാണ് അതി മനോഹരമായ പൊട്ടു വെള്ളരി നൂറുമേനി വിളഞ്ഞത്.  പരമ്പരാഗത കാര്‍ഷിക കുടുംബാഗഹമായ വിനോദ് ഓട്ടോ ഡ്രൈവര്‍, നിര്‍മാണ തൊഴിലാളി എന്നീ വിവിധ ജോലികതള്‍ ചെയ്യുന്നതിനിടെയാണ് കാര്‍ഷിക രംഗത്തും സജീവമാകുന്നത്. വിനോദിന്റെ ഭാര്യ പെരുമണ്ണിലെ കെ. സിന്ധുവും മക്കളായ  ദേവനന്ദ്, ശ്രീനന്ദ് എന്നിവരും കൃഷിയില്‍ സജീവമാണ്. പ്രിയപ്പെട്ടവര്‍ക്കും ബന്ധുക്കളുമായി നിരവധി പേരാണ് കണിവെക്കാനായി വിനോദിന്റെ വെള്ളരിക്കായെത്തുന്നത്.

0/Post a Comment/Comments