Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എസ്.എസ്.എഫ് ജില്ലാ സാഹിത്യോൽസവം : കമ്പിൽ സോൺ പ്രസ്ഥാനിക സമ്മേളനം നടത്തി

എസ്.എസ്.എഫ് ജില്ലാ സാഹിത്യോൽസവം : കമ്പിൽ സോൺ പ്രസ്ഥാനിക സമ്മേളനം നടത്തി

കൊളച്ചേരി : എസ്.എസ്.എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി പ്രൊജക്റ്റ്‌ കൗൺസിൽ സംഘടിപ്പിച്ച പ്രസ്ഥാനിക സമ്മേളനം ചെലേരി വാദീ രിഫാഇയ്യ എഡ്യൂക്കേഷൻ സെന്ററിൽ വെച്ച് നടന്നു.

പ്രൊജക്റ്റ്‌ കൗൺസിൽ ചെയർമാൻ ബഷീർ അർശദിയുടെ അധ്യക്ഷതയിൽ എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റർ നരിക്കോട് ഉദ്ഘാടനവും എസ്. എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി ഹാഫിള് അശ്കർ സഖാഫി പദ്ധതി അവതരണവും നടത്തി.

പ്രൊജക്റ്റ് കൗൺസിൽ കൺവീനർ അംജദ് മാസ്റ്റർ സ്വാഗതവും കമ്പിൽ ഡിവിഷൻ സെക്രട്ടറി ജുനൈദ് ടി.പി നന്ദിയും പറഞ്ഞു. സയ്യിദ് ഉവൈസ് അസ്സഖാഫ്,അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്, ഉമർ സഖാഫി ഉറുമ്പിയിൽ, ജാബിർ നിരത്തുപാലം ആശംസകൾ അറിയിച്ച് സംസാരിച്ചു.

0/Post a Comment/Comments