മയ്യില്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സി.പി.എം. പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടിയിലെ പി.പി. പ്രകാശൻ(52)ണ് വയറിന് കുത്തി മുറിവേല്‍പ്പിച്ചത്. മുല്ലക്കൊടി എ.യു.പി. സ്‌കൂളിനു സമീപത്തെ റോഡില്‍ വെച്ച് വൈകീട്ട് ആറോടെയാണ് സംഭവം.
പോളിങ്ങ് കഴിഞ്ഞ എല്ലാവരും മടങ്ങുന്നതിനിടെയാണ് അക്രമി ഓടിയെത്തി കുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തില്‍ മയ്യില്‍ പോലീസില്‍ കേസ് നല്‍കി. പ്രകാശനെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ പി. കൃഷ്‌ണനെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു
Post a Comment