Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ വി സുമേഷിനെതിരെ വ്യാജ വാർത്ത, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കെ വി സുമേഷിനെതിരെ വ്യാജ വാർത്ത, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

അഴീക്കോട്‌: ഇടതുപക്ഷ ജനാധിപത്യ മുന്നണി അഴീകോട് മണ്ഡലം സ്ഥാനാർഥി കെ വി സുമേഷിനെതിരെ വ്യാജ വീഡിയോ നിർമ്മിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച വളപട്ടണം പഞ്ചായത്ത്‌ വാർഡ് മെമ്പർ മിഥിലാജ്, ലീഗ് പ്രവർത്തകൻ ബൈജു എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെറ്റ് അഴീക്കോട്‌ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
വളപട്ടണം ടാക്സി സ്റ്റാൻഡിൽ mla ഫണ്ട്‌ ഉപയോഗിച്ച് പി ഡബ്ലിയു ഡി മുഖാന്തിരം നിർമിക്കുന്ന ഇന്റർലോക് പ്രവൃത്തിയിൽ അഴിമതി നടന്നു എന്ന് ആരോപിച്ചാണ് വ്യാജ വീഡിയോ നിർമ്മിച്ചത്.
വളപട്ടണം പഞ്ചായത്ത്‌ വാർഡ് മെമ്പർ മിഥിലാജും ലൈസൻസ് ഇല്ലാത്ത കോൺട്രാക്ടർ ലീഗ് പ്രവർത്തകനായ ബൈജുവും ചേർന്നാണ് വ്യാജ വീഡിയോ നിർമ്മിച്ചത്..
ഒരു അഴിമതി ആരോപണം പോലും ഇല്ലാത്ത വ്യക്തിത്വത്തിനു ഉടമയായ വികസന പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന കെ വി സുമേഷിനെ താറടിച്ചു കാണിക്കുവാനുള്ള നീചമായ ശ്രമമാണ് നടക്കുന്നത്.
നാട്ടിൽ കലാപം സൃഷ്ടിക്കുവാനുള്ള ഇത്തരം പ്രവർത്തനങ്ങളിൽ മിന്നും യുഡിഫ് സ്ഥാനാർഥിയും കൂട്ടരും പിന്തിരിയാണമെന്നും ldf മണ്ഡലം നേതാക്കൾ ആവശ്യപ്പെട്ടു.

0/Post a Comment/Comments