ടി.കെ ഗോവിന്ദന്‍ മയ്യിലില്‍ പര്യടനം നടത്തി
പടം.31hari60 തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ.ഗോവിന്ദന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിരന്തോടില്‍ പ്രസംഗിക്കുന്നു
മയ്യില്‍: തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ.ഗോവിന്ദന്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. ഇരുവാപ്പുഴ നമ്പ്രത്ത് നിന്നാണ് പ്രചാരണ പര്യടന പരിപാടി തുടങ്ങിയത്. കണ്ടക്കൈ റോഡ്, പെരുവങ്ങൂര്‍, പാറപ്പുറം, എറിഞ്ഞിക്കടവ്, ചെക്കിക്കുളം, തയ്യിലവളപ്പ്, നിരന്തോട്, നിരത്തുപാലം എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങള്‍ നടത്തിയത്. മയ്യില്‍ സമാപിച്ചു. കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി. ശശിധരന്‍, മണ്ഡലം പ്രസിഡന്റ് സി.എച്ച്. മൊയ്തീന്‍ കുട്ടി, യുഡി.എഫ്. കണ്‍വീനര്‍ കെ.ജനാര്‍ദ്ധനന്‍, കെ.പി.അബ്ദുള്‍ റഹിമാന്‍, ഷംസീര്‍ മയ്യില്‍, അലി മങ്കര, എ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment