കനാലില്‍ സ്ഥിരമായി അറവു മാലിന്യം തള്ളി: വായനശാല പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ.യും കാവലിരുന്ന് മാലിന്യം തിരിച്ചെടുപ്പിച്ചു
പടം.30hari20 ചെറുപഴശ്ശി ചേക്കോടില്‍ കനാലില്‍ സ്ഥിരമായി അറവുമാലിന്യം തള്ളിയവരെ തായംപൊയില്‍ യുവജന വായനശാലയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും ചേര്‍ന്ന് തിരിച്ചെടുപ്പിക്കുന്നു
മയ്യില്‍: സ്ഥിരമായി കനാലില്‍ മാലിന്യം തള്ളിയവരെ വായനശാല, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കാവലിരുന്ന് പിടികൂടി മാലിന്യം തിരിച്ചെടുപ്പിച്ചു. നെല്ലിക്കപ്പാലം പാലത്തുങ്കരയില്‍ ഇറച്ചി വ്യാപാരം നടത്തുന്ന കെ. ബഷീറിനെയും നാഫിഹ്, നസീഹ് എന്നിവരെയാണ് തായംപൊയില്‍ യുവജന വായനശാല, ചെറുപഴശ്ശി മേഖല ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടി പോലീസിലേല്‍പ്പിച്ചത്. ചെറുപഴശ്ശി ചേക്കോടിലെ പഴശ്ശി കനാലിലാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഇറച്ചി മാലിന്യങ്ങള്‍ വന്‍തോതില്‍ തള്ളിയിരുന്നത്. ദുര്‍ഗന്ധം മൂലം പ്രദേശ വാസികള്‍ക്ക് കടുത്ത പ്രയാസമായിരുന്നു. സ്ഥിരമായി മാലിന്യം തള്ളുന്നത് പിടികൂടാന്‍ കാവലിരുന്നും ക്യാമറകള്‍ സ്ഥാപിച്ചുമാണ് മാലിന്യം തള്ളുന്നത് പിടികൂടാനായത്. ഞായറാഴ്ച പുലര്‍ച്ചെ ചാക്കില്‍ കെട്ടി തള്ളുന്നതിനിടെയാണ് പിടികൂടാനായത്. പഞ്ചായത്തംഗം പിട്ടന്‍ രാജേഷ്, വായനശാല സെക്രട്ടറി സി.വി. നിധിന്‍, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി എം.അശ്വന്ത്, എം.രതീഷ്, തായവളപ്പില്‍ രമേശന്‍, കെ. രാധാകൃഷ്ണന്‍, ആനാച്ചി അഖില്‍ എന്നിവരും നാട്ടുകാരും നേതൃത്വം നല്‍കി. തുടര്‍ന്ന് മയ്യില്‍ പോലീസ് സേറ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വി.സി. ഷിനോജും സംഘവുമെത്തി ഇറച്ചി കയറ്റിയ വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു പിഴയീടാക്കി.
Post a Comment