കുറ്റ്യാട്ടൂർ: മൂന്നു മാസങ്ങക്ക് മുമ്പ് തുടങ്ങിയ കുറ്റിയാട്ടൂര്‍ എല്‍.പി. സ്‌കൂളിലെ ശതോത്തര രജത ജൂബിലി ആഘോഷം സമാപിച്ചു. സമാപന ചടങ്ങ് കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച് ചിത്രകാര സംഗമത്തില്‍ എ. രവീന്ദ്രന്‍, ചന്ദ്രന്‍ വടക്കുമ്പാട്, രമ്യ രമേശ്, ദിലേഷ് മലപ്പട്ടം, സതീഷ് തോപ്രത്ത്, കെ. ഷാബു, സുരേന്ദ്രന്‍ വാരച്ചാല്‍ എന്നിവര്‍ പങ്കെടുത്തു. പ്രഥമാധ്യാപകന്‍ എ. വിനോദ്കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ പി.ശ്രീജ, കെ. ശ്രീജ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ പാനല്‍ ചര്‍ച്ച് റിട്ട. ഡയറ്റ് പ്രിന്‍സിപ്പല്‍ ഒ.എം.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. രാജേഷ്, കെ.പി. ഗോപിനാഥ്, ഡോ. കെ.പ്രമോദ്, ഡോ. രമേശന്‍ കടൂര്‍, രാധാകൃഷ്ണന്‍ മാണിക്കോത്ത്,എം.കെ. ഷമീറ, എ.കെ. ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടത്തി.

Post a Comment