കണ്ണാടിപ്പറമ്പ്: ഏഴുനാള്‍ നീണ്ടു നിന്ന് കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോല്‍സവം ആറാട്ടോടെ സമാപിച്ചു. വ്യത്യസ്തങ്ങളായ ആചാരാനുഷ്ടനാങ്ങളോടെയുള്ള ചടങ്ങുകള്‍ ദര്‍ശിക്കാന്‍ ആയിരങ്ങളാണെത്തിയത്. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചാന്ത്രിക ചടങ്ങുകള്‍ നടന്നത്. മതസൗഹാര്‍ദ്ധത്തിലുള്ള പഞ്ചസാരക്കുടം സമര്‍പ്പണം, കരടി വരവ്, പള്ളിവേട്ട തുടങ്ങിയവ ഇവിടുത്തെ പ്രത്യേകതകളാണ്. ക്ഷേത്രക്കുളത്തില്‍ ബുധനാഴ്ച നടന്ന ആറാട്ടും തുടര്‍ന്നുള്ള ആറാട്ട് സദ്യയോടെയാണ് ഉല്‍സവത്തിന്റെ കൊടിയിറങ്ങിയത്.

Post a Comment