Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാളെ ബൂത്തിലേക്ക്: മയ്യിലിൽ സ്പെഷ്യൽ പോലീസ് വിന്യാസം തുടങ്ങി

നാളെ ബൂത്തിലേക്ക്: മയ്യിലിൽ സ്പെഷ്യൽ പോലീസ് വിന്യാസം തുടങ്ങി

മയ്യിൽ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മയ്യിലിൽ ക്യാമ്പ് ചെയ്യുന്ന സ്പെഷ്യൽ പോലീസ് സേനാംഗങ്ങളെ വ്യന്യസിപ്പിച്ചു. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ കോയമ്പത്തൂരിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 230 സേനാംഗ ങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി ക്യാമ്പ് ചെയ്തിരുന്നത്. ഒൻപതിന് നടക്കുന്ന തിരഞെടുപ്പുമായി ബന്ധപ്പെട്ട് മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മലപ്പട്ടം, മയ്യിൽ, കൊളച്ചേരി, നാറാത്ത്, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിലെ ബൂത്തുകളിലേക്കാണ് സേനാംഗങ്ങൾ ഇനി പ്രവർത്തിക്കുകയെന്ന് മയ്യിൽ ഇൻസ്‌പെക്ടർ അറിയിച്ചു.

0/Post a Comment/Comments