സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇനി ജാനകിയില്ല
കണ്ണാടിപ്പറമ്പ്: സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് അക്ഷീണം പ്രവര്‍ത്തിച്ച കണ്ണാടിപ്പറമ്പ് മേഖലയിലെ ആദ്യകാല പ്രവര്‍ത്തക എം. ജാനകി ഓര്‍മയായി. സമൂഹത്തിലെ എല്ലാ ജീര്‍ണ്ണതകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ രാപ്പകല്‍ ഭേദമെന്യേയുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചിരുന്നു. സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെടാനും കഴിഞ്ഞിട്ടുണ്ട്. അനുശോചന യോഗത്തില്‍ കാണി ചന്ദ്രന്‍, ഇ. ഗംഗാധരന്‍, പി.സി.ദിനേശന്‍, ആലിക്കുഞ്ഞി, നൈഫല്‍ പുല്ലൂപ്പി, കെ.രമേശന്‍, അസീബ് കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജന്‍, പി. ജയരാജന്‍, കെ.കെ.രാഗേഷ്, കെ.വി. സുമേഷ് എം.എല്‍.എ, പി.കെ.ശ്രീമതി, എന്‍. സുകന്യ, പി.കെ.ശ്യാമള തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Post a Comment