പോളിങ്ങ് ബൂത്തുകളില്‍ അജൈവ മാലിന്യ ശേഖരണവുമായി ഹരിത കര്‍മസേന
പടം. 9hari40 പോളിങ്ങ് ബൂത്തുകളിലെ അജൈവ മാലിന്യ ശേഖരണത്തിനായുള്ള ബിന്നുകള്‍ എ.വി.ഗൗരി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു
മയ്യില്‍: പോളിങ്ങ് സ്റ്റേഷനുകള്‍ മാലിന്യമുക്തമാക്കാന്‍ ഹരിതകര്‍മസേനാംഗങ്ങളും രംഗത്ത്. ജൈവ- അജൈവ മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള പച്ച ഓലകള്‍ കൊണ്ടു നിര്‍മിച്ച ബിന്നുകള്‍ എല്ലാ കേന്ദ്രങ്ങളിലും വിതരണം ചെയ്തു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വള്ളിയോട്ട് ഹരിതകര്‍മ സേനയുടെ പ്രതിനിധി എം.വി. ഗൗരി കൈമാറി. നൂറിലധികം ബിന്നുകള്‍ നിര്‍മിച്ച് വിതരണം ചെയ്തിട്ടുണ്ട്.
Post a Comment