Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ ലയണ്‍സ് സ്‌നേഹവീടിന് തറക്കല്ലിട്ടു

മയ്യില്‍ ലയണ്‍സ് സ്‌നേഹവീടിന് തറക്കല്ലിട്ടു

മയ്യില്‍: ലയണ്‍സ് ക്ലബ്ബിന്റെ വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിയില്‍ കൊളച്ചേരി പാടിക്കുന്നില്‍ നിര്‍മിക്കുന്ന വീടിന് തറക്കല്ലിട്ടു. കൊളച്ചേരിപറമ്പില്‍ ബിന്ദു- ബാബുരാജ് ദമ്പതികള്‍ക്കാണ് മയ്യില്‍ പാടിക്കുന്നില്‍ വീട് നിര്‍മിക്കുന്നത്. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടൈറ്റസ് തോമസ് എം.ജെ.എഫ്. ചടങ്ങ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രവി കുന്നേല്‍, പഞ്ചായത്തംഗം കെ. രമേശന്‍, കെ. ദിനേശന്‍, പദ്ധതിയുടെ അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എ.കെ. രാജ്‌മോഹന്‍, കെ.പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments