മയ്യിൽ:കരിങ്കൽക്കുഴി വിദ്യാഭിവർദ്ധിനി വായനശാല ആൻഡ് ഗ്രന്ഥാലയം പഴയകാല ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് വിനോദ് തായ്‌ക്കര ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.താലൂക്ക് എക്സിക്യൂട്ടീവ് അംഗം കെ വി ശശീന്ദ്രൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി.കെ നാരായണൻ നായർ,പി പി കുഞ്ഞിരാമൻ,വി ശ്രീധരൻ മാസ്റ്റർ,പി ചന്ദ്രൻ ,വി ജനാർദ്ദനൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.വി രമേശൻ സ്വാഗതവും മനീഷ് സാരംഗി നന്ദിയും പറഞ്ഞു.നീരജ ചന്ദ്രൻ ഭൗമ ദിനത്തെക്കുറിച്ച് ക്ലാസ് എടുത്തു.

Post a Comment