![]() |
| നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ രണ്ടാംഘട്ട വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്ന കേന്ദ്ര ചെലവ് നിരീക്ഷകർ 👆🏻 |
ജില്ലയിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് അക്കൗണ്ടിന്റെ വരവ് ചിലവ് കണക്കുകളുടെ രണ്ടാം ഘട്ട പരിശോധന പൂർത്തിയാക്കി.
സിവിലിലെ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ ചിലവ് നിരീക്ഷകരായ ടി സ്വപ്ന, ധീരജ്, വികാസ് സിംഗ് എന്നിവരാണ് പരിശോധിച്ചത്.
കണക്കുകളിൽ പൊരുത്തക്കേടുണ്ടെങ്കിൽ മൂന്നാം ഘട്ട പരിശോധന നടക്കുന്ന ഏപ്രിൽ 7 ന് മുമ്പായി പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment