Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പില്‍ ശാസ്താവിന് ഉല്‍സവ ബലി നടത്തി

കണ്ണാടിപ്പറമ്പില്‍ ശാസ്താവിന് ഉല്‍സവ ബലി നടത്തി

മയ്യില്‍: കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശാസ്താവിന് താന്ത്രിക ചടങ്ങോടെ ഉല്‍സവ ബലി നടത്തി. ദേവീ ദേവന്‍മാരുടെ സംഗമമായാണ് ഉല്‍സവ ബലി നടത്തുന്നത്. ക്ഷേത്രോല്‍സവത്തിന്റെ അഞ്ചാം നാളാണ് തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടത്തിയത്. വൈകീട്ട് വിവിധ കലാപരിപാടികളും നടത്തി. ആറാം വിളക്ക് ദിനമായ തിങ്കളാഴ്ച രാവിലെയും വൈകീട്ടും ആനപ്പുറത്തെഴുന്നള്ളത്ത് നടത്തും. രാത്രി 7.30-ന് ഗുരുവായൂര്‍ ഗാന്ധാര അവലതരിപ്പിക്കുന്ന നാടകം മഗധ. പത്തിന് ചന്തം. തുടര്‍ന്ന് തിടമ്പു നൃത്തം.

0/Post a Comment/Comments