Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  യുഡി.എഫ്  കേന്ദ്രങ്ങള്‍ക്കു നേരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധ യോഗവും പ്രകടനവും
പടം. 12hari60 മയ്യില്‍ മേഖലയിലെ യു.ഡി.എഫ്. ഓഫീസുകള്‍ക്കു നേരെയുള്ള അക്രമത്തിനിതരെ സംഘടിപ്പിച്ച് പ്രതിഷേധ യോഗം ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
 മയ്യില്‍:  നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മയ്യിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. മയ്യില്‍ ബസാറില്‍ നടന്ന പരിപാടി ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാ്ടനം ചെയ്തു.  ടൗണിലെ ഗാന്ധി ഭവന്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ്, നിരത്തുപാലത്തിനു സമീപത്തെ മുസ്ലീം ലീഗ് ഓഫീസ്, മുല്ലക്കൊടിയിലെ ബൂത്ത് ഏജന്റ്  പി. ഭാസ്‌കരന്റെ വീട് തുടങ്ങിയ അക്രമ പരമ്പരകള്‍ക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കോണ്‍ഗ്രസ്  മയ്യില്‍ മണ്ഡലം പ്രസിഡന്റ് സി.എത്. മൊയ്തീന്‍കുട്ടി,കെ.പി.സി.സി. അംഗം വി.പി. റഷീദ്,  ലീഗ് നേതാവ് കോടിപ്പൊയില്‍ മുസ്തഫ,  രജിത്ത് നാറാത്ത്, കെ.ശിവദാസന്‍, അഡ്വ. കെ.സി.ഗണേശന്‍, കെ.പി. ശശിധരന്‍, പി.പി.സിദ്ധീഖ്, കെ.പി.അബ്ദുള്‍ റഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments