പി.ടി.എച്. പ്രവര്‍ത്തനങ്ങള്‍ കാലത്തിന് അനിവാര്യം: പാണക്കാട് സയ്യിദ് സാദ്ിഖലി ശിഹാബ് തങ്ങള്‍
പടം. 28hari51 കൊളച്ചേരി പഞ്ചായത്തിലെ ദാലില്‍ നിര്‍മ്മിക്കുന്ന ഡയാലിസിസ് സെന്റര്‍ ശിലാസ്ഥാപനം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.
കൊളച്ചേരി: ആയുധം കയ്യിലുള്ളവര്‍ക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്നവരുടെ കാലത്ത് പി.ടി.എച്. പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാലത്തിന് അനിവാര്യമാണെന്ന് മൂസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍ര് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊളച്ചേരി മേഖല പൂക്കോയ തങ്ങള്‍ ഹോസ്പിസിനുവേണ്ടി ദാലില്‍ നിര്‍്മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുയായിരുന്നു അദ്ധേഹം. പ്രസിഡന്റ് കോടിപ്പൊയില്‍ മുസ്ഥഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി.അബ്ദുള്‍ സമദ് ഹാജി രേഖ കൈമാറി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി, , കെ.പി.താഹിര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ, മഹമൂദ് അള്ളാംകുളം, കെ.സി.പി.ഫൗസിയ,എ.പി.നൂറുദ്ധീന്‍, മുഹമ്മ്ദ് അശഷ്‌റഫ്, ഹാഫിസ് അബ്ദുള്ള ഫൈസി, കെ.എം.ശിവദാസന്‍,ടി.വി.അസ്സൈനാര്‍
, എം.അബ്ദുള്‍ അസീസ്, പി.സന്തോഷ്,് ഹാഷിം കാട്ടാമ്പള്ളി, അഹമ്മദ് തേര്‍ലായി എന്നിവര്‍ സംസാരിച്ചു.
Post a Comment