Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  കിക്ക് ബോക്‌സിങ്ങില്‍ സൂഫിയാന് സ്വര്‍ണം:  ദേശീയ മല്‍സരത്തില്‍ പങ്കെടുക്കും.
പടം. 15hari39 കോഴിക്കോട്  കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പി.പി. സൂഫിയാന്‍ മെഡലുമായി.
 മയ്യില്‍:  സംസ്ഥാന തല കിക്ക് ബോക്‌സിങ്ങ് താമ്പ്യന്‍ഷിപ്പില്‍ ഒന്നാം  സ്ഥാനവും സ്വര്‍ണവും നേടിയ പി.പി.സൂഫിയാന്‍ ദേശിയ തലത്തിലേക്ക്. കേരള കിക്ക് ബോക്‌സിങ്ങ് ഫെഡറേഷന്റെ നേതൃത്വത്തില്‍  കോഴിക്കോട് കൃഷ്ണമേനോന്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഏപ്രില്‍ 11, 12 തീയ്യതികളില്‍ നടന്ന മല്‍സരത്തിലാണ് സൂഫിയാന് സ്വര്‍ണം ലഭിച്ചത്. 80 കിലോ വീഭാഗത്തിലുള്ള മല്‍സരത്തിലാണ് നേട്ടം.  മയ്യില്‍ കണ്ടക്കൈ റോഡ് കവലയിലെ  പി.പി.മുഹമ്മദലിയുടെയും  പി.പി. സുമയ്യയുടെയും മകനാണ്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ സൂഫിയാന്‍  ചൈനീസ്  കെന്‍പോ ഇന്‍സ്ട്രകറാണ്.  ആഗസ്തില്‍ ഡെല്‍ഹിയില്‍ വെച്ചാണ് ദേശിയ തല മല്‍സരം നടക്കുക.

0/Post a Comment/Comments