![]() |
| 👆🏻തളിപ്പറമ്പ് മണ്ഡലത്തിലെ മുത്തേടത്ത് സ്കൂൾ ബൂത്തിൽ ഒരുക്കിയ ക്രഷ് |
കുഞ്ഞുങ്ങളെയും എടുത്തു വോട്ടിടാൻ എത്തുന്നവർക്ക് ആശ്വാസമായി ജില്ലയിലെ 70 പോളിംഗ് ബൂത്തുകളിൽ കുട്ടികൾക്കായി ക്രഷ് സൗകര്യം ഒരുക്കും. ഇതിൽ എല്ലാ നിയമസഭ മണ്ഡലങ്ങളിലെയും മാതൃക പോളിങ് സ്റ്റേഷനുകളും 15 പിങ്ക് പോളിങ് സ്റ്റേഷനുകളും ഉൾപ്പെടും. വനിത-ശിശു വികസന വകുപ്പാണ് സൗകര്യമൊരുക്കുന്നത്.
അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി മുലയൂട്ടുന്നതിനുള്ള ഫീഡിങ് സൗകര്യവുമുണ്ടാകും. കുട്ടികൾക്ക്
കളിക്കാനുള്ള കളിപ്പാട്ടങ്ങൾ, ഊഞ്ഞാൽ, കിടക്ക എന്നിവ ക്രഷ് സൗകര്യമുള്ള പോളിംഗ് ബൂത്തിൽ ഉണ്ടാകും.
ഓരോ ബൂത്തിലും രണ്ട് വീതം അംഗൻവാടി പ്രവർത്തകരാണ് ഇതിന്റെ മേൽനോട്ടം വഹിക്കുക.
![]() |
| 👆🏻മട്ടന്നൂർ മണ്ഡലത്തിലെ വെള്ളിയാംപറമ്പ് സ്കൂൾ ബൂത്തിൽ ഒരുക്കിയ ക്രഷ് |


Post a Comment