Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  സമ്പൂര്‍ണ മഴക്കാല പൂര്‍വ ശുചീകരണം
മയ്യില്‍ ടൗണിലെ മഴക്കാലത്തെ വെള്ളക്കെട്ട് നീക്കാന്‍ നടപടിയായി
 പടം 25hari21  മയ്യില്‍ ടൗണ്‍- കാഞ്ഞിരോട് റോഡില്‍  വെള്ളൊഴുക്കിന് ചാലുകള്‍ എടുക്കുന്നു
മയ്യില്‍: മഴക്കാലമെത്തും മുമ്പേ ടൗണിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനായി  ഊര്‍ജ്ജിത നടപടികള്‍ തുടങ്ങി. ഏറെ പരാതികള്‍ ഉയര്‍ന്നിരുന്ന മയ്യില്‍ ടൗണ്‍- കാഞ്ഞിരോട് റോഡ് ഓട്ടോ റിക്ഷ സ്റ്റാന്‍ഡ്, കണ്ടക്കൈ റോഡ് കവല എന്നിവിടങ്ങളിലാണ് പുതിയ ചാലുകള്‍ കീറി വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുന്നത്. പഞ്ചായത്തിന്റെ ആവശ്യപ്രകാരം  പൊതുമരമാമത്ത്  റോഡ് വിഭാഗമാണ് ടൗണിലെ കെട്ടിക്കിടക്കുന്ന വെള്ളം നിരത്തുപാലം തോട്ടിലേക്ക് ഒഴുക്കിവിടുക. സ്‌കൂള്‍ മൈതാനത്തു നിന്ന് റോഡിലേക്ക് തുറന്നു വിട്ട് പുതിയ ഓവുചാലിലൂടെ കടത്തിവിടാനാണ് നീക്കം. പ്രവൃത്തി നടക്കുന്നതിനാല്‍ പഞ്ചായത്ത് ഓഫീസിനു മൂന്നിലൂടെയുള്ള വാഹനഗതഗാതം രണ്ട് ദിവസം തടസ്സപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്‍ര് സി.സി. വിനോദ് കുമാര്‍ അറിയിച്ചു. മഴക്കാല പൂര്‍വ ശുചീകരണ കാമ്പയിന്‍ എല്ലാ വാര്‍ഡുകളിലും സംഘടിപ്പിക്കുമെന്നും സി.സി. വിനോദ്കുമാര്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് എന്‍.വി. ശ്രീജിനി, ടി.കെ. ബാലകൃഷ്ണന്‍, ക്ലാര്‍ക്ക് എം.വി. പ്രദീപന്‍, പഞ്ചായത്തംഗങ്ങളായ പി.പി. ശ്രീജ, സി.സന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടത്തുന്നത്.

0/Post a Comment/Comments