Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  നാറാത്ത്  കണ്ടല്‍ക്കാട് വെട്ടി നശിപ്പിക്കല്‍ വ്യാപകം: തടികള്‍ കടത്തി
 പടം. 24hari31 നാറാത്ത് കാക്കത്തുരുത്തിയില്‍  വന ലസംരക്ഷണ മേഖലയിലെ കണ്ടല്‍ക്കാടുകള്‍ വെട്ടി കൂട്ടിയിട്ട നിലയില്‍
 മയ്യില്‍:  വനസംരക്ഷണ മേഖലയിലെ കണ്ടല്‍ക്കാടുകള്‍ വെട്ടിക്കൂട്ടിയിട്ടു. നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തിപാലത്തിന് സമീപണാണ് വ്യാപകമായി കണ്ടല്‍ക്കാട് കൊള്ള നടന്നത്.  കാക്കത്തുരുത്തി പാലത്തിന് സമീപത്തെ  ഖദീജയുടെ ഉടമസ്ഥതയിലുള്ള കണ്ടല്‍ല്‍ ഭൂമിയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള കണ്ടലുകളാണ് വെട്ടിനശിപ്പിച്ചത്.  മരങ്ങള്‍ അട്ടിയിട്ട് കടത്തി കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് പറയുന്നത്. വിവിധയിടങ്ങളില്‍ തടികള്‍ കടത്തുകയും ചെയ്തു.  കഴിഞ്ഞയാഴ്ച മണ്ണ് മാന്തി യന്ത്രമുപയോഗിച്ച്  കണ്ടല്‍ക്കാടുകള്‍ കൂട്ടത്തോടെ പിഴുതെടുത്ത സംഭവത്തിന് പിന്നാലായാണിത്.  നാട്ടുകാരുടെ  ശ്രദ്ധയില്‍പ്പെടതോടെ നാറാത്ത് വില്ലേജ് ഓഫീസറെ അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ബി. ദീപ്തി സ്ഥലം സന്ദര്‍ശിച്ച് കണ്ടല്‍ മുറിക്കുന്നതും  നശിപ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍  നിര്‍ദ്ധേശം നല്‍കി. തഹസില്‍ദാര്‍, കലക്ടര്‍ എന്നിവരും മരം മുറിക്കലിനെതിരെ നിര്‍ദ്ധേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സംഭവം ഡിജിറ്റല്‍ സര്‍വേയുടെ മറവില്‍

 നാറാത്ത് പഞ്ചായത്തില്‍ നടക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ പേരിലാണ് കണ്ടലുകള്‍ വ്യാപകമായി നശിപ്പിച്ചത്. സര്‍വേയുടെ നടത്തിപ്പിന് സ്ഥലമുടമകള്‍ അതിര്‍ത്തി വ്യക്തമാക്കണമെന്ന നിര്‍ദ്ധേശമാണ് വളച്ചൊടിച്ച് കണ്ടല്‍ നശിപ്പിക്കനതിലെത്തിയത്. പരിസ്ഥി പ്രാധാന്യമുള്ള കണ്ടലുകള്‍ നശിപ്പിക്കാതെ അതിര്‍ത്തികള്‍ തെളിയിക്കണമെന്നാണ് നിര്‍ദ്ധേശത്തിലുള്ളത്.  നിയമ വ്യവസ്ഥകള്‍ പരിപൂര്‍ണ്ണമായി പാലിക്കണമെന്നും വില്ലേജ് ഓഫീസര്‍ നല്‍കിയ നിര്‍ദ്ധേശത്തിലുണ്ട്.  സംരക്ഷിത പട്ടികയിലുള്ള കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥി കമ്മിറ്റി മയ്യില്‍ യൂണിറ്റ്  പ്രതിഷേധിച്ചു.

0/Post a Comment/Comments