Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  കനിക്കോട്ട് കുളങ്ങര തിരുവപ്പന മഹോത്സവം
മയ്യില്‍:  കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവം  21-ന് തുടങ്ങും. 21-ന് വൈകീട്ട് അഞ്ചിന് ഒറവയല്‍ കവലയില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര. ആറിന് കലാസന്ധ്യ പഞ്ചായത്തംഗം പിട്ടന്‍ രാജേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അങ്കണവാടി കുട്ടികളുടെ കലാമേള. ഏഴിന് മാതൃസമിതിയുടെ കൈകൊട്ടിക്കളി, തുടര്‍ന്ന് മയ്യില്‍ തപസ്യയുടെ  തിരുവാതിരക്കളി, ടോപ് ടെന്‍ മ്യൂസിക് അവതരിപ്പിക്കുന്ന കരോക്കേ ഗാനമേള. ഒന്‍പതിന് വേളം സിദ്ധി വിനായകയുടെ ഫ്യൂഷന്‍ ഡാന്‍സ്. പത്തിന് പ്രദേശവാസികളുടെ കലാപരിപാടികള്‍. 22-ന് രാവിലെ പുണ്യാഹം, വൈകീട്ട് മൂന്നിന് ദൈവത്തെ മലയിറക്കല്‍, അഞ്ചിന് മുത്തപ്പന്‍ വെള്ളാട്ടം.ആറിന് കാഴ്ചവരവ്. രാത്രി എട്ടിന് പ്രസാദസ സദ്യ. 23-ന് രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടം.

0/Post a Comment/Comments