Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രോല്‍സവം:കലാ സന്ധ്യ 21 ന്

കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രോല്‍സവം:കലാ സന്ധ്യ 21 ന്

  

മയ്യില്‍: കടൂര്‍ ഒറവയല്‍  കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലാ സന്ധ്യ 21-ന് നടത്തും. ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ വൈകീട്ട് ആറിന് പഞ്ചായത്തംഗം പിട്ടന്‍ രാജേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒറവയല്‍ അങ്കണവാടി കുട്ടികളുടെ കലാപരിപാടികള്‍. 6.30-ന് ഒറവയലില്‍ നിന്ന്  വാദ്യമേളങ്ങളോടെയുള്ള കലവറ നിറക്കല്‍ ഘോഷയാത്ര ക്ഷേത്ര സന്നിധിയില്‍  സമാപിക്കും. തുടര്‍ന്ന് മാതൃസമിതിയുടെ കൈകൊട്ടിക്കൊളി, മയ്യില്‍ തപസ്യയുടെ തിരുവാതിരക്കളി, വേളം വിഘ്‌നേശ്വരയുടെ ഫ്യൂഷന്‍ ഡാന്‍സ് എന്നിവ അരങ്ങേറും. രാത്രി എട്ടിന് പ്രദേശ വാസികളുടെ  നൃത്ത നൃത്യങ്ങള്‍. പത്തിന് ടോപ് ടെന്‍ മ്യൂസിക് അവതരിപ്പിക്കുന്ന കരോക്കേ ഗാനമേള.22ന് വൈകീട്ട് മുത്തപ്പന്‍ വെള്ളാട്ടം. രാത്രി എട്ടിന് പ്രസാദ സദ്യ. 23-ന്  പുലര്‍ച്ചെ  മുത്തപ്പന്‍ തിരുവപ്പന

0/Post a Comment/Comments