മയ്യിൽ: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെഗോവിന്ദൻ മാസ്റ്ററുടെ പ്രചാരണ സാമഗ്രികൾ നശിപ്പിക്കുന്നതായി പരാതി.കഴിഞ്ഞദിവസം മയ്യിൽ പഞ്ചായത്തിലെ കടൂർ ഭാഗങ്ങളിലും ഇന്നലെ രാത്രി ഒറപ്പടി ,പട്ടുവം വയൽ എന്നിവിടങ്ങളിലുള്ള പ്രചരണസാമഗ്രികളാണ് പൂർണമായി നശിപ്പിച്ചത് .ഇതിനെതിരെ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി .പ്രചരണ സാമഗ്രികൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ പോലീസും ഇലക്ഷൻ കമ്മീഷനും കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് യുഡിഎഫ് മയ്യിൽപഞ്ചായത്ത് ചെയർമാൻ കെ പി അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു

Post a Comment