പകല്‍വിളക്കും നിറമാല മഹോത്സവവും 18-ന്
മയ്യില്‍: കടൂര്‍തെരു ഗണപതി ക്ഷേത്രത്തിലെ സഹസ്രാഭിഷേക പകല്‍വിളക്കും നിറമാല മഹോത്സവവും 18, 19 തീയ്യതികളിലായി നടത്തും. 18-ന് രാവിലെ തന്ത്രി അരക്കന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍.രാത്രി എട്ടിന് കലാ സന്ധ്യ, തുടര്‍ന്ന് നൃത്ത സംഗീത വിരുന്ന്. 19-ന് രാവിലെ ആറിന് കലശാട്ട്, തുടര്‍ന്ന് നവ കലശ പൂജ. 10.30-ന് സഹസ്രാഭിഷേക പകല്‍വിളക്ക്. ഉച്ചക്ക് ഒന്നിന് അന്നദാനം. ഉച്ചക്ക് രണ്ടിന് തേങ്ങ ഉടക്കല്‍, മൂന്നിന് ചുറ്റു വിളക്ക്. വൈകീട്ട് നാലിന് തുലാഭാരം തൂക്കല്‍, ആറിന് ദീപാരാധന. ഏഴിന് തായമ്പക. രാത്രി 11-ന് തിരുവുടയാട എഴുന്നള്ളത്ത്. 12-ന് നിവേദ്യ പൂജ.
Post a Comment