Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് കണ്ണാടിപ്പറമ്പില്‍ യുവാവ് മരിച്ചു.

കണ്ണാടിപ്പറമ്പില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് കണ്ണാടിപ്പറമ്പില്‍ യുവാവ് മരിച്ചു.

മയ്യില്‍: കണ്ണാടിപ്പറമ്പിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചേലേരി മുക്ക് നൂഞ്ഞേരിയിലെ പി.കെ. സൂഫിയാന്‍(18) ആണ് മരിച്ചത്. കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ തിങ്കളാഴച രാവിലെ എട്ടോടെയാണ് അപകടം നടന്നത്. സ്വകാര്യ്‌സഥാപനത്തിലെ ജീവനക്കാരനാണ് സൂഫിയാന്‍. എസ്.എസ്.എഫ് ചേലേരി യൂണിറ്റ് ഫിനാന്‍സ് സെക്രട്ടറിയാണ്. കണ്ണാടിപ്പറമ്പില്‍ നിന്ന് വരികയായിരുന്ന സ്‌കൂട്ടിയുമായാണ് സൂഫിയാന്‍ ഓടിച്ച ബൈക്കിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂളിനു മുന്നില്‍ സ്ഥാപിച്ച് കൈവരിയില്‍ തലയിടിക്കുകയായിരുന്നു.പിതാവ്: നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി. മാതാവ്: ജുബൈരിയത്ത്. സഹോദരങ്ങള്‍: സിനാന്‍, സിദ്ഫ.

0/Post a Comment/Comments