Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  നാറാത്ത് കണ്ടല്‍ക്കാടുകള്‍ മണ്ണ് മാന്ത്രിയന്ത്രമുപയോഗിച്ച് കൂട്ടത്തോടെ നശിപ്പിച്ചു: പ്രതിഷേധം
 പടം. 11hari31 നാറാത്ത് ചേരിക്കല്‍ വെളിമാട് ഭാഗത്ത് മണ്ണ് മാന്ത്രി യന്ത്രമുപയോഗിച്ച് നശിപ്പിച്ച കണ്ടല്‍ക്കാടുകള്‍
മയ്യില്‍:  തിരഞ്ഞെടുപ്പ് ദിവസം മണ്ണ് മാന്ത്രി യന്ത്രമുപയോഗിച്ച് കണ്ടല്‍ക്കാടുകള്‍ കൂട്ടത്തോടെ നശിപ്പിച്ചു. നാറാത്ത് ചേരിക്കല്‍ പ്രദേശത്തെ വെളിമാട് അങ്കമണവാടിക്കു സമീപത്തായാണ് പരിസ്ഥിതി പ്രധാന്യമേറെയുള്ള കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചിട്ടുള്ളത്. കാട്ടാമ്പള്ളി തണ്ണീര്‍ത്തടത്തിന്റെ ഭാഗമായുള്ള പ്രദേശമാണിത്. നിരവധി പക്ഷി ജന്തു വിഭാഗങ്ങളുടെ താവളമാണിതെന്ന് നേരത്തേ നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയിരുന്നു.  അപൂര്‍വയിനം മല്‍സ്യങ്ങളുടെ പ്രജനന കേന്ദ്രവുമാണിതെന്ന് ഈ മേഖലയിലെ ഗവേഷക വിദ്യാര്‍ഥി പി.ശ്രീബിന്‍ പറയുന്നു. സ്‌റ്റെപ്പ്് റോഡിനു സമീപം    കോണ്‍ക്രീറ്റ് മാലിന്യമുള്‍പ്പെടെ തള്ളി കണ്ടല്‍ക്കാടുകളുടെ നശിപ്പിക്കലും വ്യാപകമായാതായി നാട്ടുകാര്‍ പറയുന്നു.  പരിസ്ഥിതി ലോല പ്രദേശങ്ങളിലെല്ലാം മണ്ണിട്ട് നിറക്കുകയാണിവിടങ്ങളിലെന്നും ഇത്തരം പ്രവണതകളെ തടയുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി ഉണ്ടാകണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ മനീഷ് കണ്ണോത്ത് പറഞ്ഞു. ചേരിക്കല്‍ ഭാഗത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചത് ആളൊഴിഞ്ഞ ദിവസം തന്ത്രപൂര്‍വ്വമായ നീക്കമായിരുന്നുവെന്ന് പ്രദേശത്തെ കെ. അശോകന്‍ പറഞ്ഞു.

കണ്ടല്‍ക്കാടുകളെ നശിപ്പിച്ചത് ഗൗരവമുള്ള വിഷയം

നാറാത്ത്  ചേരിക്കല്‍ വെളിമാട് പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ വെട്ടിമാറ്റിയത് ഗൗരവമുള്ള വിഷയമാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിപ്പിച്ചവരെ കണ്ടെത്തി നടപടിയെടുക്കണം.  കാട്ടാമ്പള്ളി പ്രദേശം പരിസ്ഥിതി ഭൂപടത്തിലെ തന്ത്രപ്രധാനമായ ഇടമാണ്. അത് സംരക്ഷിക്കണം.
കെ.കെ. കൃഷ്ണന്‍, ശാസ്ത്ര സാഹിത്യ പരിഷത്ത,് ജില്ലാ കമ്മിറ്റി.

0/Post a Comment/Comments