മല്ലിശ്ശേരി ഊര്‍പ്പഴശ്ശി കളിയാട്ടം
നാറാത്ത്: മല്ലിശ്ശേരി ഊര്‍പ്പഴശ്ശി വേട്ടക്കൊരുമകന്‍ ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം പത്ത്, 11 തീയ്യതികളില്‍ നടത്തും. തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകള്‍.
10ന് രാവിലെ ഒന്‍പതിന് വിശേഷാല്‍ പൂജകള്‍. വൈകീട്ട് അഞ്ചിന് സഹസ്രനാമ പാരായണം. രാത്രി ഏഴിന് വെള്ളാട്ടങ്ങള്‍ തുടര്‍ന്ന് പ്രസാദ സദ്യ.
11ന് തോറ്റം. 11-ന് രാവിലെ അഞ്ചിന് ഊര്‍പ്പഴശ്ശി ദൈവത്താര്‍, തുടര്‍ന്ന് വേട്ടക്കൊരുമകന്‍ ദൈവങ്ങളുടെ പുറപ്പാട്. രാവിലെ എട്ടിന് ചുകന്നമ്മയുടെ തിരുമുടി.
Post a Comment