Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സമര ജീവിതം നയിച്ച കടൂറിലെ എ.സി. ഓര്‍മയായി

സമര ജീവിതം നയിച്ച കടൂറിലെ എ.സി. ഓര്‍മയായി

 
മയ്യില്‍:  പൊതു നന്മക്കായി  വിവിധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ.സി. കൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാനാതുറയില്‍ പെട്ട നൂറു കണക്കിനാളുകള്‍ അരയിടത്തു ചിറയിലെ വീട്ടിലെത്തി. 1959 കളില്‍ ബാലസംഘത്തിലൂടെ സി.പി.എം. പാര്‍ട്ടി അംഗത്വം നേടിയ കൃഷ്ണന്‍ കര്‍ഷക സംഘത്തിന്റെ നേതാവാകുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മിച്ചഭൂമി സമരം, മയ്യില്‍ - കാഞ്ഞിരോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാനായി   കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ സമരം എന്നിവ പ്രധാനപ്പെട്ടതായിരുന്നു. മയ്യില്‍, കുറ്റിയാട്ടൂര്‍, മുണ്ടേരി പഞ്ചായത്തുകളിലെ ജനങ്ങളെ ഏകോപിപ്പിച്ച് നടത്തിയ സമരങ്ങളായിരുന്നു. മിച്ചഭൂമി സമരത്തിന്റെ പേരില്‍ ദീര്‍ഘകാലം ഒളി ജീവിതം നയിക്കേണ്ടതായും വന്നിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന എ.കെ.ഗോപാലന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.വി.രാഘവന്‍ എന്നിവരുമായി ഏറെക്കാലം അടുത്ത സൗഹൃദത്തിലായിരുന്നു. അരയിടത്തു ചിറക്കെ മികച്ച മാതൃകാ കര്‍ഷകനും കൂടിയായിരുന്നു വിട പറഞ്ഞ എ.സി. കൃഷ്ണന്‍.  നെയ്ത്തു തൊഴിലാളിയായപ്പോള്‍ പ്രേദശത്തെ തൊഴിലാളികളെ ഏകോപ്പിപ്പിച്ച് മാന്യമായ ആനുകൂല്യത്തിനായി പ്രവര്‍ത്തിച്ചിരുന്നു.

0/Post a Comment/Comments