Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ.ശ്യാമള മയ്യിലില്‍ പര്യടനം നടത്തി

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ.ശ്യാമള മയ്യിലില്‍ പര്യടനം നടത്തി

മയ്യില്‍: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ.ശ്യാമള മയ്യില്‍ മോഖലയില്‍ വോട്ടഭ്യര്‍ഥിച്ച് പര്യടനം നടത്തി. രാവിലെ  പത്ത് മണിയോടെ മയ്യില്‍ വീവേര്‍സ് സൊസൈറ്റിയിലാണ് പര്യടനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് മയ്യില്‍ ടൗണിലെ കട കമ്പോളങ്ങള്‍, ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അപ്പാരല്‍ പാര്‍ക്ക്, ബഡ്‌സ് സ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ഥിയോടൊപ്പം കെ.സി.ഹരികൃഷ്ണന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ, എ. ബാലകൃഷ്ണന്‍, കെ.പി.രാധ, എന്‍.വി.ശ്രീജിനി, എന്‍.കെ.രാജന്‍, കെ.പി.വിജയന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രകതികരണമാണ് ലഭിക്കുന്നതെന്ന് പി.കെ. ശ്യാമള പറഞ്ഞു.


0/Post a Comment/Comments