പുഴയില്‍ ചാടിയ ആളെ ബോട്ട് ജീവനക്കാര്‍ രക്ഷിച്ചു
മയ്യില്‍: ബൈക്കിലെത്തി പറശ്ശിനി പാലത്തിന് മുകളില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിനെ ടൂറിസം ബോട്ട് ജീവനക്കാര്‍ രക്ഷിച്ചു. കൊളച്ചേരി പെരുമാച്ചേരിയിലെ സജീവനാണ് ശനിയാഴ്ച ഉച്ചയോടെ പാലത്തിനു മുകളില്‍ നിന്ന് പുഴയില്‍ ചാടുന്ന വിവരം വീട്ടിലേക്ക് ഫോണ്‍ വിളിച്ച് പറഞ്ഞ് കൃത്യം ചെയ്തത്. ഉടന്‍ മയ്യില്‍ പോലീസില്‍ വിവരം അറിയിക്കുകയും പറശ്ശിനിക്കടവിലെ നന്മ ടൂറിസം ബോട്ടിലെ പി.പി. നൗഷാദ്, ഡ്രാഗണ്‍ ബോട്ടിലെ ജീവനക്കാരന്‍ പി. സലീം എന്നിവര്‍ പുഴയില്‍ നിന്ന് യുവാവിനെ രക്ഷിച്ചത്. തുടര്‍ന്ന് അഗ്നിശമനസേനാംഗങ്ങളെത്തി യുവാവിനെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
Post a Comment