മയ്യില്‍: നെല്ലും വയലുമായി ഇഴചേര്‍ന്നുള്ള കര്‍ഷക ജീവിതം ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോള്‍ സരോജിനയമ്മക്ക് ആദരം. മയ്യില്‍ പെരുവങ്ങൂരിലെ ടി.കെ. സരോജിനിയമ്മയെ ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) കൊളച്ചേരി യൂണിറ്റാണ് വനിതാ ദിനത്തില്‍ ആദരിച്ചത്. എന്നും പുലര്‍ച്ചെ മുതല്‍ വയലിലെത്തി നെല്‍കൃഷിയുടെ അത്യാവശ്യ പരിചരണം പൂര്‍ത്തിയാക്കി തൊഴിലുറപ്പ് ജോലിക്കും പോകുന്ന പതിവിന് സരോജിനിയമ്മക്ക് മാറ്റമില്ല. നെല്ലുമായി ബന്ധപ്പെട്ട് നടീല്‍ മുതല്‍ കൊയ്ത്ത് വരെ ഒറ്റക്ക് നടത്തുന്ന പതിവാണിവര്‍ക്കുള്ളത്.
ഭര്‍ത്താവ് മലപ്പട്ടത്തെ പരേതനായ കെ.കെ. കുഞ്ഞിക്കൃഷ്ണനും മികച്ച കര്‍ഷകനായിരുന്നു. പശുവളര്‍ത്തലും വര്‍ഷങ്ങളായി ചെയ്തു വരുന്നു. ആധുനിക കാര്‍ഷിക രീതികളെക്കുറിച്ച് വലിയ മതിപ്പാണിവര്‍ക്കുള്ളത്. ലെന്‍സ്‌ഫെഡ് കണ്ണൂര്‍ ഏറിയ കമ്മിറ്റിയംഗം ബാബു പണ്ണേരി ആദര ചടങ്ങ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പെരുവങ്ങൂര്‍ പാടശേഖര സെക്രട്ടറി കുന്നുമ്പ്രത്ത് ലക്ഷ്മണന്‍, ടാഫ്‌കോസ് മയ്യില്‍ സെക്രട്ടറി വി.വി. ബാലകൃഷ്ണന്‍, ലെന്‍സ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് ഭാരവാഹികളായ രജില്‍ പി. രാജ്,പി.നിഖില്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment