ആലപ്പുഴ: മാന്നാറില്‍ രണ്ട് കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ മൂത്തമകള്‍ മരിച്ചു. ആലുംമൂട് ജംഗ്ഷന്‍ പുല്ലോളിമുക്ക് തെള്ളിയില്‍ കിഴക്കേതില്‍ ശിവശൈലം വീട്ടില്‍ ശിവനന്ദ(12)യാണ് ഇന്നലെ രാത്രി 10 മണിയോടെ മരിച്ചത്. വിഷം കഴിച്ചതിന് പിന്നാലെ പിതാവ് മനോജ് ഇന്നലെ മരിച്ചിരുന്നു. പിന്നാലെയാണ് മൂത്ത മകളുടെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. ഇളയമകള്‍ ശിവകീര്‍ത്തന ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
മാന്നാര്‍ ശ്രീഭുവനേശ്വരി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ. ഇന്നലെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാറില്‍ വച്ചാണ് മനോജ് വിഷം കലര്‍ത്തിയ ജ്യൂസ് കുട്ടികള്‍ക്ക് നല്‍കിയത്. പിന്നാലെ മനോജും ജ്യൂസ് കുടിച്ചു. എന്നാല്‍ കൈപ്പാണെന്ന് പറഞ്ഞ് ഇളയ മകള്‍ ശിവഗംഗ ജ്യൂസ് തുപ്പിക്കളഞ്ഞു.
തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മൂവരെയും അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മനോജ് മരിച്ചു. കുടുംബത്തിനുള്ള സാമ്പത്തിക മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് ബന്ധുക്കളുടെയും മറ്റും മൊഴിയെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയാണ്.

Post a Comment