Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അസുഖബാധിതരായ രണ്ടു കുട്ടികള്‍ക്ക് ചികിത്സാ സഹായവുമായി പൊറോളം കലശക്കമ്മിറ്റി

അസുഖബാധിതരായ രണ്ടു കുട്ടികള്‍ക്ക് ചികിത്സാ സഹായവുമായി പൊറോളം കലശക്കമ്മിറ്റി

മയ്യില്‍: രണ്ടു പിഞ്ചു കുട്ടികളുടെ ഭാരിച്ച ചികിത്സക്കുള്ള സഹായധനം കൈമാറി ഉത്സവാഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ച് പൊറോളം കലശകമ്മിറ്റി ഭാരവാഹികള്‍. കുറ്റിയാട്ടൂര്‍ കൂറുമ്പക്കാവിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചാണ്  എസ്.എം.എ ബാധിതനായ ആറാം മൈലിലെ രണ്ടരവയസ്സുകാരന്‍ ലിക്ഷിത്ത്, വൃക്ക സംബന്ധമായ അസുഖത്താല്‍ പ്രയാസപ്പെടുന്ന നാലരവയസ്സുകാരി ഇവ ഏഞ്ചല്‍ എന്നിവര്‍ക്കായി കമ്മിറ്റി ധനസഹായം കൈമാറിയത്. കണ്‍വീനര്‍ തട്ടില്‍ രൂപേഷ് ലിക്ഷിത്ത് ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ മാണിക്കോത്ത് സുരേന്ദ്രന്‍, ഇവ ഏഞ്ചല്‍ ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ എന്‍.സുനേഷ് എന്നിവര്‍ക്ക് തുക കൈമാറിയത്. ചടങ്ങില്‍ പൊറോളത്തെ പി.വി. എര്‍ത്ത് സൊലൂഷന്‍സിനു വേണ്ടി പി.വി. വിനോദും ഇരു കമ്മിറ്റികള്‍ക്കും ധനസഹായം കൈമാറി. ചികിണി കമ്മിറ്റി ഭാരവാഹികളായ കൊന്നക്കാട് ബാലകൃഷ്ണന്‍, ടി.ആര്‍.ചന്ദ്രന്‍, എം.സി. പത്മനാഭന്‍, സി.വി.പ്രകാശന്‍, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്തു.

0/Post a Comment/Comments