Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെക്ക്യാട്ടുകാവ് ധര്‍മശാസ്താ- വിഷ്ണു ക്ഷേത്രം ഉല്‍സവം

ചെക്ക്യാട്ടുകാവ് ധര്‍മശാസ്താ- വിഷ്ണു ക്ഷേത്രം ഉല്‍സവം

 



മയ്യില്‍: ചെക്ക്യാട്ടുകാവ് ധര്‍മശാസ്താ ക്ഷേത്രം ഉല്‍സവം ഏപ്രില്‍ ഒന്ന്, അഞ്ച് തീയ്യതികളില്‍ നടത്തും.  തന്ത്രി തരണനെല്ലൂര്‍ തെക്കിനിയിടേത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഒന്നിന് ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രവിളക്കുല്‍സവം നടക്കും. രാവിലെ ഏഴിന്  സഹസ്രനാമ ജപം, പത്തിന് ഉച്ചപൂജ, 10.30-ന് ആധ്യാത്മിക പ്രഭാഷണം,  ഉച്ചക്ക്  ഉത്രം ഊട്ട്,  വൈകീട്ട് അഞ്ചിന് തായമ്പക,  രാത്രി ഏഴിന് തിടമ്പു നൃത്തം, അഞ്ചിന്  വിഷ്ണുക്ഷേത്രത്തില്‍ ഉല്‍സവം നടക്കും. രാവിലെ ആറിന് വിഷ്ണു സഹസ്ര നാമം,  ഏഴിന് ഉഷ പൂജ, ഉച്ചക്ക് 12-ന്  നവക പൂജ,  ഒരു മണിക്ക് പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, രാത്രി ഏഴിന് അത്താഴ പൂജ.

0/Post a Comment/Comments