Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിനെ ഇളക്കി മറിച്ച് യു,ഡി.എഫ് റോഡ് ഷോ

മയ്യിലിനെ ഇളക്കി മറിച്ച് യു,ഡി.എഫ് റോഡ് ഷോ


മയ്യില്‍: തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ഒറ്റക്കെട്ടായ യു.ഡി.എഫിന്റെ ഐക്യനിര മയ്യിലിനെ ഇളക്കി മറിച്ച് റോഡ് ഷോ നടത്തി. കണ്ടക്കൈ കവലയില്‍ ഉച്ചക്ക് രണ്ടിനാരംഭിച്ച റോഡ് ഷോയില്‍ തുടക്കത്തില്‍ പ്രാദേശിക നേതാക്കളുടെ പ്രസംഗവും തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ടി.കെ. ഗോവിന്ദനും ജനങ്ങളെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഷാഫി പറമ്പില്‍ എം.പി.യോടൊപ്പമാണ് തുറന്ന ജീപ്പില്‍ ഇരുവരും റോഡ് ഷോ നടത്തിയത്. റോഡിന്റെ ഇരുവശത്തും തിങ്ങി നിറഞ്ഞവരെ ഇരുവരും കൈയ്യുയുര്‍ത്തിയും മുഖത്തോടു മുഖം ചേര്‍ന്ന് കൈ തട്ടിയുമാണ് അഭിസംബോധന നടത്തിയത്. മക്ക കവല, സി.ആര്‍.സി. കവല എന്നിവിടങ്ങളില്‍ ഷാഫി പറമ്പില്‍ പ്രസംഗവും നടത്തി. കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരന്‍, പി.പി. സിദ്ധീഖ്, സി.എച്. മൊയ്തീന്‍ കുട്ടി, പി.കെ. ഇന്ദിര, അഡ്വ. കെ.സി.ഗണേശന്‍, ടി.വി. അസ്സൈനാര്‍, സുനിത അബൂബക്കര തുടങ്ങിയവര നേതൃത്വം നല്‍കി.

0/Post a Comment/Comments