ഇവിടെ ഉറുമ്പു പേടി .. ഉണ്ണാനും ഉറങ്ങാനുമാകാതെ ഒരു ഗ്രാമം
എം.കെ.ഹരിദാസന്‍
മയ്യില്‍: വീടിനകത്തും പുറത്തും പാടത്തും പറമ്പത്തും നിറയെ ഉറമ്പുകള്‍.. മുട്ടയിട്ട് പെരുകി കൊണ്ടിരുക്കുന്ന ഇവയുടെ ശല്യം മൂലം പാചകം ചെയ്യാനും പഠിക്കാനും പ്രയാസപ്പെടുന്ന വീട്ടമ്മമാരും കുട്ടികളും. തെങ്ങില്‍ നിന്ന് തേങ്ങയിടാന്‍ പോലും ആളെ കിട്ടാത്ത സ്ഥിതി. മയ്യില്‍ പഞ്ചായത്തിലെ അരയിടത്തു വാര്‍ഡിലെ ഗ്രാമീണരുടെ സ്ഥിതി പറഞ്ഞറിയിക്കാനാവാത്തത്. പ്രദേശത്തെ നന്ദൂസ് കാറ്റിറിങ്ങ് സ്ഥാപനം പൂട്ടിയിടേണ്ട അവസ്ഥയിലേക്കെത്തിയതായി ഉടമ വായോറ വീട്ടില്‍ വിനോദ് പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായാണ് നിടുവേട്ട് മൂല , കടൂര്‍ റേഷന്‍കട എന്നീ പരിസരങ്ങളിലുള്ള 35 ലധികം വീടുകളിലുള്ളവരാണ് ഇവയുടെ ശല്യം മൂലം പൊറുതി മുട്ടുന്നത്. എം.വി. ശ്രീധരന്റെ വീട്ടില്‍ പച്ചക്കറികളും ചെടികളും വരെ ഇവ തിന്നു നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഞ്ചുകുട്ടിയുള്ള ഇവരുടെ വീട്ടില്‍ വിവിധ കീടനാശിനിപ്രയോഗം നടത്തിയെങ്കിലും ഒന്നിനും ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. ശരീരത്തിലെത്തിയാല്‍ അസഹനീയമായ ചൊറിച്ചിലും നീറ്റലും ഉള്ളതായി റിട്ട.സഹകരകണ ബാങ്ക് ജീവനക്കാരന്‍ പി. കുഞ്ഞിക്കണ്ണന്‍ പറയുന്നു.എം.വി. സുനില്‍കുമാാറുംബസ് ജീവനക്കാരന്‍ പി. രജീഷും കണ്ടെത്തിയ മാര്‍ഗ്ഗം വിനാഗിരുയും സോപ്പ് ലായനിയും ചേര്‍ത്ത ദാവകം സ്േ്രപ ചെയ്യലാണ്. ഇതിലൂടെ നേരിയ തോതില്‍ ശല്യം കുറക്കാനായെന്നും വാതില്‍പ്പടികളും മറ്റും തിന്നു തീര്‍ക്കുന്നത് ഇല്ലാതാക്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നാടന്‍ ഉറമ്പുകളില്‍ നിന്ന് വ്യത്യസ്തമായി കറുത്ത നിറത്തോടെയും അല്പം നീണ്ട ശരീരവുമുള്ള ഇവ അധിനിവേശമായി കടന്നു വന്നതാകാമെന്ന് റിട്ട. ഡയറ്റ് ലക്ചറര്‍ ഡോ. കെ.രമേശന്‍ പറഞ്ഞു. പി.വി. അച്യൂതന്‍, എം.വി. ഉണ്ണിക്കൃഷ്ണന്‍. പാടിയല്ലത്ത് രാമന്‍ നമ്പൂതിരിപ്പാട്, പി. ഗോപി നമ്പൂതിരിപ്പാട്, വായോറ സന്തോഷ് തുടങ്ങി നിരവധി പോരാണ് ഉറുമ്പുശല്യത്തില്‍ വലഞ്ഞിട്ടുള്ളത്.
ഉറുമ്പു ശല്യം നിയന്ത്രിക്കണം
കഴിഞ്ഞ ഒരു വര്‍ഷമായി ഒറ്റപ്പെട്ട വീടുകളിലുണ്ടായ പ്രത്യേക തരം ഉറുമ്പുകളുടെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണ്. ഇവയുടെ ശല്യം മൂലം കാര്‍ഷിക മേഖലയുള്‍പ്പെടെ ഭീഷണിയിലാണ്. ഇവ ഏതോ വിദേശ ഉറുമ്പുകളാകാനാണ് സാധ്യത. ഉറുമ്പുകളെ ഇല്ലാതാക്കാനുള്ള അടിയന്തിര ഇടപെടലുകളാണ് ആവശ്യം.
ടി.കെ. ബാലകൃഷ്ണന്‍,
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍, മയ്യില്‍ പഞ്ചായത്ത്.
വീട്ടില്‍ കയറാനാവാത്ത സ്ഥിതി
തുടക്കത്തില്‍ ഒറ്റപ്പെട്ട് ഇടങ്ങളില്‍ മാത്രമായിരുന്നു ഉറമ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. നിലവില്‍ പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവക്കിടയിലെല്ലാം ഉറമ്പുകള്‍ നിറയുകയാണ്. വീട്ടില്‍ സമാധാനമായി കഴിയാനാകാത്ത് സ്ഥിതിയാണ്.
എം.വി.അജിത, അരയിടത്തു ചിറ.
Post a Comment