പുസ്തക പ്രകാശനം
കുറ്റ്യാട്ടൂർ :നാടക രചയിതാവ് നിജിലേഷ് സി. പറമ്പന്റെ ആദ്യ ബാല സാഹിത്യ കൃതി കുഞ്ഞു പെങ്ങൾ പ്രകാശനം ചെയ്തു. പു.ക.സ. സംസ്ഥാന സെക്രട്ടറി എം. കെ. മനോഹരൻ നിജിലേഷ് പറമ്പന്റെ അമ്മ നന്ദിനിക്ക് പുസ്തകം പ്രകാശനം നടത്തി.ഗ്രന്ഥശാല പ്രവർത്തകൻ ഇ.പി.ആർ വേശാല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നാടക പ്രവർത്തകൻ എ. അശോകൻ,നാരായണൻ കാവുമ്പായി, രാധാകൃഷ്ണൻ പട്ടാന്നൂർ, ശ്രീധരൻ സംഗമിത്ര, എൻ. അനിൽകുമാർ, ജിജു ഒറപ്പടി, എ . പ്രഭാകരൻ , പി . എം . ബിന്ദു, ഒ .അശോകൻ എന്നിവർ സംസാരിച്ചു. പതിനൊന്ന് നാടകങ്ങൾ ഇതിനോടകം നിജിലേഷ് പറമ്പൻ്റേതായുണ്ട്.
Post a Comment